ad
Deshabhimani

വാഹന പരിശോധനയ്ക്കിടെ
പൊലീസിനെ ആക്രമിച്ചവർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 12:12 AM | 1 min read

കോവളം

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് നഗരിപുരം അബ്ബാ ഹൗസിൽ അബ്ദുൾ റഹ്മാൻ (33), പൂന്തുറ കാട്ടുവയൽ വീട്ടിൽ സമ്പത്ത് (23) എന്നിവരെയാണ് തിരുവല്ലം പൊലീസ്‌ അറസ്റ്റുചെയ്തത്. ശനി രാത്രി 12.30 ഓടെ കോവളത്തിനടുത്ത്‌ വാഴമുട്ടം പാച്ചല്ലൂർ ഭാഗത്തെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചത്. അമിതവേഗതയിലെത്തിയ കാർ പൊലീസ് പിന്തുടർന്ന്‌ തടഞ്ഞുനിർത്തി. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടതോടെ വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്‌. അബ്‌ദുൾ റഹ്മാൻ അസഭ്യംപറയുകയും പൊലീസ് ഉദ്യോഗസ്ഥനെ ലോഹ വള ഉപയോഗിച്ച് മർദിക്കുകയും ചെയ്‌തു. സമ്പത്ത്‌ പൊലീസ് വാഹനം തകർക്കാനും ശ്രമിച്ചു. ഇവരെ കോടതി റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home