ad
Deshabhimani

എപ്പോഴും വീഴാൻ റെഡിയെന്ന്‌ കല്ലായി പോസ്റ്റ് ഓഫീസ്‌ കെട്ടിടം

s

തകര്‍ന്നുവീഴാറായ കല്ലായി പോസ്റ്റ് ഓഫീസ് കെട്ടിടം

വെബ് ഡെസ്ക്

Published on Jul 11, 2026, 02:24 AM | 1 min read

കോഴിക്കോട്

കാലപ്പഴക്കംകൊണ്ട്‌ ഏതുനിമിഷവും വ‍ീഴുമെന്ന അവസ്ഥയിൽ കല്ലായി പോസ്റ്റ് ഓഫീസ്‌ കെട്ടിടം. വർഷങ്ങളുടെ പഴക്കമുള്ള പഴയ പോസ്റ്റ് ഓഫീസ് കെട്ടിടമാണ്‌ അപകടഭീഷണി ഉയർത്തുന്നത്‌. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മൂന്നുവര്‍ഷംമുന്പ് പോസ്റ്റ് ഓഫീസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയിരുന്നു. തുടര്‍ന്ന് കെട്ടിടം ഉടനെ പൊളിച്ചുമാറ്റുമെന്ന് പറ‍ഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ ചുവരുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പായലും വള്ളിച്ചെടികളും മൂടിക്കിടക്കുകയാണ്‌. സമീപത്തുകൂടി ആളുകളും വാഹനങ്ങളും സ്ഥിരമായി കടന്നുപോകുന്ന സാഹചര്യത്തിൽ കെട്ടിടം വീണാൽ വലിയ ദുരന്തമായി മാറുമെന്ന്‌ ഭയക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home