Deshabhimani

ടാങ്കർ ലോറികൾ 15ന് പണിമുടക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2025, 01:16 AM | 1 min read

കോഴിക്കോട്

ദേശീയപാതയിലെ സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷനിലെയും ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിലെയും ടാങ്കർ തൊഴിലാളികൾ 15ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പണിമുടക്കും. സർവീസ് റോഡിൽ കുഴികൾ ഉള്ളതിനാൽ പെട്രോളിയം ഉൽപ്പന്നങ്ങളുമായുള്ള യാത്ര അപകടകരമാണ്. വെങ്ങളം മുതൽ കൈനാട്ടി വരെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കണം. അല്ലാത്തപക്ഷം ടാങ്കർ ലോറികൾ സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി രവീന്ദ്രൻ, പി ഷാജി, എൻ കെ ഇസ്മയിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home