Deshabhimani

ശാസ്ത്രീയ പരിശോധനയിലൂടെ കൊലപാതകങ്ങൾ തെളിയിച്ച് ദുബായ് പൊലീസ്

dubai police
വെബ് ഡെസ്ക്

Published on Nov 10, 2026, 02:05 PM | 1 min read

ദുബായ് : ശാസ്ത്രീയ പരിശോധനയിലൂടെ ദുബായ് പൊലീസ് നിരവധി കുറ്റകൃത്യങ്ങൾ തെളിയിച്ചതായി ഫോറൻസിക് എൻജിനിയറിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഡോ. എൻജിനിയർ മുഹമ്മദ് അലി അൽ ഖാസിം. ദുബായ് പൊലീസ് പോഡ്കാസ്റ്റിലാണ് അന്വേഷണത്തിലെ ശാസ-്‌ത്രീയ രീതികൾ അദ്ദേഹം വിശദീകരിച്ചത്. അപകടമെന്ന് കരുതിയ കാറിലെ തീപിടിത്തം കൊലപാതകമാണെന്ന് ശാസ-്‌ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്‌. വാഹനത്തിനടിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അംശങ്ങൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. തീപിടിത്തത്തിൽ മരിച്ചയാളുടെ ഭാര്യ നൽകിയ മൊഴി ആദ്യം വിശ്വസിച്ചിരുന്നെങ്കിലും സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ തീ കൊളുത്തിയതാണെന്ന് വ്യക്തമായി. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാനായിരുന്നു ശ്രമം. തുടർന്നുള്ള അന്വേഷണത്തിൽ ഭാര്യയുടെയും കാമുകന്റെയും പങ്ക് തെളിയുകയും ഇരുവരും ശിക്ഷിക്കപ്പെടുകയും ചെയ-്‌തു.


മറ്റൊരു കേസിൽ മരുഭൂമിയിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ ത്രിമാന സ-്‌കാനിങ്, ജനിതക പരിശോധന, ഡിഎൻഎ വിശകലനം, ഡിജിറ്റൽ ഫോറൻസിക് പരിശോധന എന്നിവ പ്രയോജനപ്പെടുത്തി. മരിച്ചയാളുടെ മുഖം പുനർനിർമിക്കുകയും പ്രായം, ലിംഗം, ദേശീയത എന്നിവ സംബന്ധിച്ച സൂചനകൾ കണ്ടെത്തുകയും ചെയ-്‌തു. ഇതുവഴി ഇരയെ തിരിച്ചറിയാനും കൊലയാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും സാധിച്ചു.


​മറ്റൊരു സംഭവത്തിൽ വില്ലയിലെ കുളിമുറിയിൽ ഷവർ കർട്ടൻ തൂക്കാനുള്ള കമ്പിയിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഫോറൻസിക് പരിശോധന തെളിയിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കുറ്റകൃത്യസ്ഥലം കൃത്രിമമായി ഒരുക്കിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ-്‌തത്. ​ശാസ-്‌ത്രീയ വിശകലനവും ആധുനിക സാങ്കേതികവിദ്യയും കുറ്റകൃത്യസ്ഥലത്തിന്റെ പുനർനിർമാണവും അന്വേഷണത്തിൽ നിർണായകമാണെന്ന് അൽ ഖാസിം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home