അച്ഛനെ പോലെ തന്നെ തൂക്കിയടി; ആര്യവീർ സെവാഗിന് തകർപ്പൻ സെഞ്ചുറി

മസ്‌കത്ത്: അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബോളർമാരെ തൂക്കിയടിച്ച് മിന്നും പ്രകടനവുമായി ആര്യവീർ സെവാഗ് (160). യുഎഇയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകൻ തകർപ്പൻ സെഞ്ചുറി നേടിയത്. സെമിഫൈനൽ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യയെ മികച്ച പ്രകടനവുമായി ആര്യവീർ മുന്നോട്ട് നയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആര്യവീറിന്റെ സെഞ്ചുറിയാണ് കരുത്തുപകർന്നത്. ഓപ്പണർ ലക്ഷ്യ രാജേഷ് റെയ്ചന്ദാനിയെ (17) തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ വി കെ വിനീതുമായി ചേർന്ന് ആര്യവീർ കളി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. 131 പന്തിൽ സെഞ്ചുറി നേടിയ താരം 168 പന്തിൽ 160 റൺസ് എടുത്താണ് മടങ്ങിയത്. 17 ഫോറും ഏഴ് സിക്സുമാണ് പറത്തിയത്. നേരത്തേ നേപ്പാളിനെതിരെയും താരം ഫിഫ്റ്റി നേടിയിരുന്നു. 52 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 70 റൺസാണ് ആര്യവീർ അടിച്ചെടുത്തത്.








0 comments