സന്തോഷ് കുമാറിന് യാത്രയയപ്പ്

റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂ സനയ്യ ലാസുർദ്ദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പരിധിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷനായി. പതിനാറ് വർഷമായി സൗദിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്ന സന്തോഷ് കുമാർ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി രാജേഷ് ഓണാകുന്ന് സന്തോഷ് കുമാറിന് കൈമാറി.
കേളി മുഖ്യ രക്ഷാധികാരി സമിതിയംഗങ്ങളായ സുരേഷ് കണ്ണപുരം, സെബിൻ ഇക്ബാൽ, ന്യൂ സനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, ട്രഷറർ താജുദീൻ, വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി, ജോയിന്റ് ട്രഷറർ സജീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സതീഷ് കുമാർ, ബേബി, ചന്ദ്രകുമാർ, കിംഗ്സ്റ്റൺ, യൂണിറ്റ് ട്രഷറർ അരുൺ, പ്രവീൺ, രാജൻ, സുജിത്ത് എന്നിവർ ആശംസകൾ നേർന്നു.








0 comments