Deshabhimani

ജീവനാണ് വര്‍ണങ്ങൾ

കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ സഹോദരിമാരായ ആദില മുഷാദും ആദിഷ മുഷാദും ചേർന്നൊരുക്കിയ 'വിവർണം-2' ചിത്രപ്രദർശനത്തിൽ നിന്ന്.

കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ സഹോദരിമാരായ ആദില മുഷാദും ആദിഷ മുഷാദും ചേർന്നൊരുക്കിയ 'വിവർണം-2' ചിത്രപ്രദർശനത്തിൽ നിന്ന്.

വെബ് ഡെസ്ക്

Published on May 06, 2026, 01:35 AM | 1 min read

കോഴിക്കോട് വര്‍ണങ്ങളും വരയും ജീവനാണ് ആദില മുഷാദിനും ആദിഷ മുഷാദിനും. ഓര്‍മവച്ച നാൾ മുതൽ തുടങ്ങിയ കുത്തിവര പിന്നീട് ആവേശമായി മാറുകയായിരുന്നു ഇരുവര്‍ക്കും. കോവൂര്‍ സ്വദേശികളായ സഹോദരിമാര്‍ ക്യാൻവാസുകളിൽ തങ്ങളുടേതായ ലോകം തന്നെ തീര്‍ക്കുകയാണ്‌. ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയിൽ "വിവര്‍ണം– 2' ചിത്രപ്രദര്‍ശനത്തിലാണ് ഇരുവരുടെയും 160ൽപ്പരം ചിത്രങ്ങളുള്ളത്. അക്രിലിക്, ചാര്‍കോൾ, പെൻസിൽ ഡ്രോയിങ് എന്നിവയിലാണ് ചിത്രങ്ങൾ ഒരുക്കിയത്. മാനാഞ്ചിറയുടെ മനോഹാരിത മുതൽ യുദ്ധത്തിന്റെ ഭീതിയിൽ കഴിയുന്ന ഇറാൻ ജനത വരെ ചിത്രങ്ങളിലുണ്ട്. കുട്ടികളുടെ ചിത്രകല പ്രോത്സാഹിപ്പിക്കുന്ന കുട്ടിവര കൂട്ടായ്മയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അബ്ദുൾ മുഷാദ്– ധന്യ ദമ്പതികളുടെ മക്കളാണ് ഇരുവരും. ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ 10, 8 ക്ലാസ് വിദ്യാര്‍ഥികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home