ഒളവണ്ണ ടോൾ പ്ലാസയിലെ കെട്ടിടം പുതുക്കിപ്പണിയുന്നു

ഒളവണ്ണ ടോൾപ്ലാസയിൽ കെട്ടിടം പുതുക്കിപ്പണിയുന്നു
പന്തീരാങ്കാവ്
അപകടഭീഷണി നേരിട്ട ഒളവണ്ണ ടോൾ പ്ലാസയിലെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നു. ദേശീയപാത 66ൽ ഒളവണ്ണ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ ശുചിമുറി കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള മൂന്ന് കെട്ടിടങ്ങൾ ചെരിഞ്ഞുതുടങ്ങിയിരുന്നു. റോഡ് കൂടുതൽ താഴ്‌ന്നതോടെ ചെരിവ് വർധിച്ചു. യാത്രക്കാർക്ക് ഭീഷണിയായിട്ടും കെട്ടിടം പുതുക്കിപ്പണിയാൻ കരാർ കമ്പനി നടപടി സ്വീകരിച്ചില്ല. ഇതിനിടെ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തവിധം ചെരിവ് മറയ്ക്കാനും ശ്രമമാരംഭിച്ചു. റോഡിന്റെ കോൺക്രീറ്റ് പ്രതലം താഴുന്ന ഭാഗങ്ങൾ ടാർ ചെയ്ത് മറയ്‌ക്കാനും കെട്ടിടങ്ങളിലെ വിള്ളൽ പുട്ടിയിട്ട് മറയ്‌ക്കാനുമുള്ള ശ്രമമാണ് നടന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
സ്ത്രീകൾക്കായുള്ള ശുചിമുറി കെട്ടിടമാണ് ഇപ്പോൾ പൊളിച്ചുപണിയുന്നത്. സ്ത്രീകൾക്ക് സമീപത്ത് താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പുരുഷൻമാരുടെ ശുചിമുറി കെട്ടിടവും ചെരിഞ്ഞനിലയിലാണ്. ഇതും പൊളിച്ചുപണിഞ്ഞാലേ സുരക്ഷ ഉറപ്പാക്കാനാവൂ.










0 comments