print edition യുഡിഎഫ്–ബിജെപി ഒത്തുകളി; അകത്ത് തുണ പുറത്ത് നുണ


റഷീദ് ആനപ്പുറം
Published on Aug 01, 2026, 01:56 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫിന്റെ ന്യായീകരണം പൊളിഞ്ഞതോടെ കോൺഗ്രസ്– ലീഗ്–ബിജെപി ഒത്തുകളി വെളിവായി. യുഡിഎഫ് നേതൃയോഗത്തിലും മന്ത്രിസഭയിലും പദ്ധതിക്ക് സമ്മതമറിയിച്ച ലീഗ് പുറത്ത് പച്ചക്കള്ളം പറഞ്ഞ് അണികളെ വഞ്ചിക്കുകയാണ്. വി ഡി സതീശന്റെ ആർഎസ്‌എസ് ഡീലിന് ഏണിവച്ച് സമുദായത്തെ ഒറ്റുകൊടുക്കുന്ന നീക്കം ഇഡി പേടിയിലാണെന്നും ആക്ഷേപമുയരുന്നു.
യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് പിഎം ശ്രീ നടപ്പാക്കാൻ പച്ചക്കൊടി കാട്ടിയത്.
പിഎം ശ്രീ നടപ്പാക്കാനുള്ള ചുമതല ലീഗ് മന്ത്രി ഷംസുദ്ദീനാണ്. ലീഗ് അംഗം മന്ത്രിയായ വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുകൂല റിപ്പോർട്ടും ലഭിച്ചു. വിവാദമായതോടെ അടുത്ത മന്ത്രിസഭായോഗം ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസമന്ത്രി കൺവീനറായ സമിതി റിപ്പോർട്ട് നൽകുംമുന്പാണ് വ്യാഴാഴ്‌ചത്തെ യുഡിഎഫ് യോഗം പിഎം ശ്രീ നടപ്പാക്കാൻ തീരുമാനിച്ചത്.
എല്ലാ തീരുമാനങ്ങൾക്കും ഒപ്പുചാർത്തിയ ലീഗ് സമുദായവികാരം എതിരായതോടെ വെട്ടിലായി. പാർലമെന്റിൽ ചോദ്യങ്ങൾക്ക് മന്ത്രിമാരുടെ മറുപടിയും വന്നതോടെ പിഎം ശ്രീ യുഡിഎഫ് യോഗം ചർച്ച ചെയ്‌തിട്ടേയില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് ലീഗ് ശ്രമം. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ അഞ്ച് ലീഗ് മന്ത്രിമാരും പദ്ധതിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല









0 comments