ad
Deshabhimani

പെൻഷൻ മുടങ്ങി, പ്രതിഷേധവുമായി പ്രവാസികളുടെ മാർച്ച്‌

a

കേരള പ്രവാസി സംഘം കോഴിക്കോട് നടത്തിയ പ്രവാസി ക്ഷേമനിധി ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:07 AM | 1 min read

കോഴിക്കോട്‌

യുഡിഎഫ്‌ അധികാരമേറ്റ്‌ മാസങ്ങൾക്കകം പ്രവാസി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച്‌ പ്രവാസികളുടെ ഉജ്വല മാർച്ച്‌. പെൻഷൻ ഉടൻ വിതരണംചെയ്യണമെന്നാവശ്യപ്പെട്ട്‌ കേരള പ്രവാസി സംഘം നേതൃത്വത്തിലായിരുന്നു സമരം. കോഴിക്കോട്‌ ലിങ്ക്‌ റോഡിലെ പ്രവാസി ഷേമനിധി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽനിന്നുള്ള പ്രവാസികൾ അണിനിരന്നു. പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി ഉദ്‌ഘാടനംചെയ്‌തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ സജീവ്കുമാർ അധ്യക്ഷനായി. വയനാട് ജില്ലാ സെക്രട്ടറി സരുൺ മാണി, കാസർകോട് ജില്ലാ സെക്രട്ടറി പി ചന്ദ്രൻ, പ്രവാസി ജനത സംസ്ഥാന ജനറൽ സെക്രട്ടറി കബീർ സലാല, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സലീം മണാട്ട്, എം സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ സ്വാഗതവും മഞ്ഞക്കുളം നാരായണൻ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home