ad
Deshabhimani

അൽ -അമീൻ ആദ്യ ഓട്ടം സാന്ത്വന പരിചരണത്തിന്

sa

കടലുണ്ടി കോഴിക്കോട് റൂട്ടിലോടുന്ന "അൽ അമീൻ’ ബസിന്റെ ആദ്യ സർവീസ് പഞ്ചായത്ത് പ്രസിഡന്റ്‌ 
ഒ ഭക്തവത്സലൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു ​ ​

വെബ് ഡെസ്ക്

Published on Jun 30, 2026, 01:13 AM | 1 min read

കടലുണ്ടി

​പുതിയ ബസിന്റെ ആദ്യ ദിവസത്തെ വരുമാനം മുഴുവൻ സാന്ത്വന പരിചരണത്തിനും കിടപ്പുരോഗികളെ സഹായിക്കുന്നതിനും നൽകി ‘അൽ അമീൻ’. കടലുണ്ടി–കോഴിക്കോട് റൂട്ടിലോടുന്ന അൽ അമീൻ സർവീസ് പുതുതായി നിരത്തിലിറക്കിയ ബസിന്റെ ആദ്യ ദിവസത്തെ മുഴുവൻ കളക്ഷനും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയാണ് കടലുണ്ടി നവധാര പാലിയേറ്റീവ് കെയർ സെന്ററിന് നൽകിയത്‌. മുമ്പും രണ്ടുതവണ പുതിയ ബസ് നിരത്തിലിറക്കിയപ്പോൾ ആദ്യ ഓട്ടത്തിന്റെ മുഴുവൻ വരുമാനവും നവധാരക്ക് നൽകിയിരുന്നു.

കടലുണ്ടി ലെവൽ ക്രോസ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ഭക്തവത്സലൻ ഫ്ലാഗ് ഓഫ് ചെയ്തു. നവധാര ചീഫ് കോ–ഓർഡിനേറ്റർ ഉദയൻ കാർക്കോളി അധ്യക്ഷനായി. ബസ് ഉടമ സി കെ അബ്ദുറഹമാൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഡൽജിത്ത് അണ്ടിപ്പറ്റ്, ബസ് ഓണേഴ്‌സ് ഫറോക്ക് ഏരിയാ പ്രസിഡന്റ്‌ പി കെ അബ്ദുള്ളക്കോയ, ട്രഷർ എ വി വഹാബ്, സി കെ റാഫത്ത്, ബസ് മാനേജർ എ സുനിൽ, യൂനസ് കടലുണ്ടി, രാജേഷ് മാപ്പോലി, അബൂബക്കർ പഴയില്ലത്ത് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ട്രഷർ ഒ മനോജ് സ്വാഗതവും ജനറൽ സെക്രട്ടറി ഒ വിശ്വനാഥൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home