ad
Deshabhimani

വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 10, 2026, 12:55 AM | 1 min read

കോഴിക്കോട്

അടുക്കളകളിലെ ആശങ്ക ഇല്ലാതാക്കി വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു കിലോഗ്രാമിന് 69 രൂപ കുറഞ്ഞു. 255 രൂപയിലേക്കാണ് വില താഴ്-ന്നത്. 2025ല്‍ കിലോഗ്രാമിന് 500 രൂപ വരെയുണ്ടായിരുന്ന വെളിച്ചെണ്ണ വില ഈ വര്‍ഷം ആദ്യം 320 രൂപയിൽ എത്തിയിരുന്നു.

തേങ്ങയുടെയും കൊപ്രയുടെയും വിലയും ഇടിഞ്ഞു. തമിഴ്നാട് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ തേങ്ങ ഉല്‍പ്പാദനം കൂടിയതും യുഎസ് -ഇറാന്‍ യുദ്ധവും വിലയിടിവിന് കാരണമായതായാണ് റിപ്പോര്‍ട്ട്. പച്ചത്തേങ്ങ കിലോഗ്രാമിന് 80-ല്‍നിന്ന് 40 രൂപയിലേക്കാണ് കുറഞ്ഞത്. കൊപ്ര വില 146 രൂപയായി കുറ‍ഞ്ഞു. മൂന്നുമാസം മുമ്പ് കിലോയ്ക്ക് 320 രൂപയായിരുന്നു. കൊട്ടത്തേങ്ങ വില 210 രൂപയായും കുറ‍ഞ്ഞു. ഇത്തവണ ചൂട് കൂടിയതിനാൽ തേങ്ങ പെട്ടെന്ന് വിളഞ്ഞതും അധിക ഉണക്ക് ഭയന്ന് കർഷകർ വിറ്റുതീർത്തതും വില കുറയാൻ ഇടയാക്കി. അതേസമയം, വെളിച്ചെണ്ണ വിലയിലെ കുറവ് പലയിടത്തും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.

വെളിച്ചെണ്ണ വില ഉയര്‍ന്ന സമയത്ത് വില്‍പ്പനയില്‍ 60 ശതമാനംവരെ ഇടിവുണ്ടായിരുന്നു. പകരം പാമോയില്‍ വരവ് ശക്തമാകുകയും ചെയ്തു. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഏജന്‍സികള്‍ പാമോയിലിന് വലിയ ഓഫറുകളാണ് നല്‍കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home