കിഫ്‌ബി
ആരോഗ്യത്തിന്റെ പുത്തൻ മാതൃക

കിഫ്ബി ധനസഹായത്തിൽ ഫറോക്ക് താലൂക്കാശുപത്രിക്കായി പുതുതായി നിർമിച്ച ബഹുനില കെട്ടിടസമുച്ചയം
മനാഫ് താഴത്ത്
Published on Dec 07, 2025, 12:50 AM | 1 min read
ഫറോക്ക്
ചുരുങ്ങിയ കാലയളവിനകം കണ്ണഞ്ചിപ്പിക്കുന്ന വികസന മുന്നേറ്റമുണ്ടായ ബേപ്പൂർ മണ്ഡലത്തിൽ കിഫ്ബി സാമ്പത്തിക സഹായത്തിൽ മാത്രം നടപ്പാക്കിയ പദ്ധതികളിലൊന്നാണ് ഫറോക്ക് താലൂക്കാശുപത്രി. കഴിഞ്ഞ ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പുതിയ ആശുപത്രി കെട്ടിടസമുച്ചയം നാടിനു സമർപ്പിച്ചത്. ബേപ്പൂർ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും മലപ്പുറം ജില്ലയിലെ നിരവധി പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആശ്രയമാണ് ഫറോക്ക് ഗവ. താലൂക്കാശുപത്രി കിഫ്ബിയിൽനിന്ന് അനുവദിച്ച 23.5 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
നിരവധി സ്പെഷ്യാലിറ്റികളുൾപ്പെടുന്ന 47,806 ചതുരശ്ര അടി വിസ്തൃതിയിയിൽ പണിത ബഹുനില ആശുപത്രി കെട്ടിടത്തിൽ 103 രോഗികൾക്ക് കിടത്തി ചികിത്സാ സൗകര്യങ്ങളുണ്ട്.
ഓക്സിജൻ പ്ലാന്റ്, ട്രോമ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം, വിവിധ ഓപ്പറേഷൻ തിയറ്ററുകൾ എന്നിവയും പുതിയ ആശുപത്രിയോടനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്നു.
താഴത്തെ നിലയിൽ മൈനർ ഒപി, ട്രോമ കെയർ, ഫാർമസി, നാലു ഒപി വിഭാഗങ്ങളും ഒന്നാം നിലയിൽ ആധുനിക ലാബ്, നാല് ഒപികൾ, സ്റ്റാഫ് ലോബി, സ്നാക്സ് ബാർ, അൾട്രാസൗണ്ട് സ്കാനിങ് വിഭാഗവും രണ്ടും മൂന്നും നിലകളിൽ 40 കിടക്കകൾ വീതമുള്ള സ്ത്രീ-പുരുഷ വാർഡുകളുമുൾപ്പെടും.
1.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതും 25000 ലിറ്റർ ശേഷിയുമുള്ള രണ്ടെണ്ണവുമടക്കം മൂന്ന് ജലസംഭരണികളും മലിനജല ശുദ്ധീകരണ ശാല (എസ്ടിപി), ബയോഗ്യാസ് പ്ലാന്റ് എന്നിവയുമുണ്ട്.









0 comments