ad
Deshabhimani

കത്തിവേണ്ട; വിളഞ്ഞിയില്ല,

തേൻമധുരമൂറും "നങ്ക ടകാം’

പഴുത്ത നങ്ക ടാക് ചക്ക കർഷകൻ അബ്ദു പൊളിച്ചെടുത്തപ്പോൾ

പഴുത്ത നങ്ക ടാക് ചക്ക കർഷകൻ അബ്ദു പൊളിച്ചെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Jul 16, 2026, 01:59 AM | 1 min read

പി ചന്ദ്രബാബു മുക്കം തേൻമധുരം നിറച്ച്‌ പറമ്പിലാകെ മണംപരത്തുകയാണ്‌ കാരശേരി കറുത്തപറമ്പിലെ കർഷകൻ പൊയിലിൽ അബ്ദുവിന്റെ അപൂർവയിനം "നങ്ക ടകാം’ ചക്കകൾ. തായ്‌ലൻഡിലും മലേഷ്യയിലും വിളയുന്ന ഇ‍ൗ ചക്ക നാട്ടിൽ വിളയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ്‌ അബ്ദു. നാട്ടിലെ ചക്ക വെട്ടണമെങ്കിൽ കത്തി വേണം, കൈയിൽ എണ്ണ പുരട്ടണം. പക്ഷേ, നങ്ക ടാക്കിന് അതിന്റെയൊന്നും ആവശ്യമില്ല. പഴുത്തുകഴിഞ്ഞാൽ കൈകൊണ്ടുതന്നെ പൊളിച്ച് കഴിക്കാം. പശ (വിളഞ്ഞി) ഒട്ടുമില്ലാത്തതിനാൽ പെട്ടെന്ന് ചുളകൾ വേർതിരിച്ചെടുക്കാനാകും. വലുപ്പംകൊണ്ട് ചെറുതാണെങ്കിലും മധുരത്തിലും ഗുണത്തിലും മുമ്പിലാണെന്നും ചക്ക കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം പ റഞ്ഞു. നാട്ടുകാർ സ്നേഹത്തോടെ "മാങ്ങാ പ്രാന്തൻ’ എന്ന് വിളിക്കുന്ന അബ്ദു മൂന്നുവർഷം മുമ്പാണ്‌ പ്ലാവ് നട്ടത്. ഒറ്റമാവിൽ എൺപതോളം ഇനം മാവുകൾ ബഡ് ചെയ്ത് വിളയിച്ചയാളാണ് ഈ കർഷകൻ. വ്യത്യസ്തമായ മാങ്ങകളുടെ പ്രദർശനവും വിൽപ്പനയും നടത്താറുണ്ട്. അപൂർവയിനം പഴവർഗങ്ങളുടെ വലിയ ശേഖരംതന്നെയാണ് അബ്ദുവിന്റെ വീടും പരിസരവും. ആ ഫലസമൃദ്ധിയിലേക്കാണ് വിദേശിയായ ‘നങ്ക ടാക്' പ്ലാവും എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home