Deshabhimani

കാണാം, കടലിനടിയിലെ കാഴ്ചകൾ

ലക്ഷദ്വീപിൽ നിന്നുള്ള വർണാലയം കപ്പിൾ കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ 'ഏക് ദുനിയാ, ലഹറോം കേ നീച്ചേ' ചിത്രപ്രദർശനം.

ലക്ഷദ്വീപിൽ നിന്നുള്ള വർണാലയം കപ്പിൾ കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ 'ഏക് ദുനിയാ, ലഹറോം കേ നീച്ചേ' ചിത്രപ്രദർശനം.

വെബ് ഡെസ്ക്

Published on Apr 28, 2026, 01:31 AM | 1 min read

കോഴിക്കോട്‌ ലക്ഷദ്വീപിന്റെ അടിത്തട്ടിലെ കാഴ്ചകൾ കോഴിക്കോട്ടുകാർക്ക്‌ കാൻവാസിൽ കണ്ടാസ്വദിക്കാം. ദ്വീപിലെ കലാദമ്പതികളായ നസീറയും മുഹമ്മദ്‌ നൂറുമാണ്‌ കടലിന്റെ അടിത്തട്ടിലെ ചിത്രങ്ങൾ കാൻവാസിലേക്ക്‌ പകർത്തിയിരിക്കുന്നത്‌.വർണമത്സ്യങ്ങളും കൊമ്പൻ സ്രാവും പവിഴപ്പുറ്റുകളും തുടങ്ങി കടലിലെ ആവാസവ്യവസ്ഥയുടെ സ‍ൗന്ദര്യം ഇരുവരുടെയും ചിത്രങ്ങളിൽ നിറയുന്നു. ‘ഏക് ദുനിയ ലഹറോം കെ നീചെ' എന്നുപേരിട്ട പ്രദർശനത്തിൽ അമ്പതോളം ചിത്രങ്ങളാണുള്ളത്‌. ലക്ഷദ്വീപ് കലാ അക്കാദമിയിലെ ഗ്ലാസ് പെയിന്റിങ്‌ ഇൻസ്ട്രക്ടറായ നസീറയും ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഹെഡ് കോൺസ്റ്റബിളായ നൂറും അഞ്ച്‌ മാസത്തിലധികമെടുത്താണ്‌ ചിത്രങ്ങൾ പൂർത്തിയാക്കിയത്‌. സ്കൂബ ഡൈവിങ്ങിനും നീന്തലിനുമിടയിൽ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളാണ്‌ കാൻവാസിലേക്ക്‌ പകർത്തിയത്‌. ആന്ത്രോത്ത്‌ ദ്വീപുകാരായ ഇരുവരും കോഴിക്കോട്‌ യൂണിവേഴ്സൽ ആർട്‌സിൽ വിദ്യാർഥികളായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനം നടത്തി. ദ്വീപിലെ മണലും ശംഖുകളും ചിപ്പികളുമുപയോഗിച്ച്‌ നസീറ തയ്യാറാക്കിയ കീചെയിനുകളും മാലകളും സുവനീറുകളും റേസിൻ ആർട്ടുകളും പ്രദർശനത്തിലുണ്ട്‌. 30ന്‌ സമാപിക്കും. എൻ കെ പി മുത്തുക്കോയ ഓൺലൈനായി ഉദ്‌ഘാടനംചെയ്തു. ആർട്ടിസ്റ്റ്‌ മദനൻ അധ്യക്ഷനായി. സിറാജ്‌ കോയ, ശശി മോങ്ങം, പി പി ഹംസ, ഡോ. മുല്ലക്കോയ, ഡോ. കബീർ, കെ പി മുത്തുക്കോയ, ഷാജി കുന്നമംഗലം, അഫ്‌സൽ വെള്ളിപറമ്പ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home