ലേബർ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു

എഫ്എസ്‌ഇടിഒ നേതൃത്വത്തിൽ സിവിൽസ്റ്റേഷനിൽ ജീവനക്കാരും അധ്യാപകരും ലേബർകോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിക്കുന്നു
കോഴിക്കോട് തീവ്ര തൊഴിലാളിവിരുദ്ധ നയങ്ങളടങ്ങിയ ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെ പരിഗണിക്കാതെ ലേബർകോഡ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനത്തിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, ജില്ലാ പ്രസിഡന്റ് ആർ എം രാജൻ എന്നിവർ സംസാരിച്ചു. വടകരയിൽ നടന്ന പ്രകടനത്തിൽ വടകര കെഎസ്-ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ എൻ സജീഷ് നാരായണൻ, കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ് കുമാർ, താമരശേരിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ലിനീഷ് എന്നിവർ സംസാരിച്ചു.










0 comments