ad
Deshabhimani

2027 വനിതാ ലോകകപ്പ്; മൊറോക്കോയടക്കം നാല് ആഫ്രിക്കൻ കരുത്തർക്ക് യോഗ്യത

w football wc

2027 വനിതാ ലോകകപ്പ് യോഗ്യത നേടിയ മൊറോക്കോ ടീം

വെബ് ഡെസ്ക്

Published on Aug 10, 2026, 07:58 AM | 1 min read

മൊറോക്കോ: വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (Wafcon) ക്വാർട്ടർ ഫൈനലിൽ വിജയിച്ച അൾജീരിയ, മൊറോക്കോ, കാമറൂൺ, മലാവി എന്നിവർ 2027 വനിതാ ലോകകപ്പിന് യോഗ്യത നേടി.


ഐവറി കോസ്റ്റിനെ 2-1ന് തോൽപ്പിച്ചാണ് അൾജീരിയ ആദ്യമായി വനിതാ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മൊറോക്കോ 2-1ന് ദക്ഷിണാഫ്രിക്കയെ മറികടന്നപ്പോൾ കാമറൂൺ 1-0ന് നൈജീരിയയെ തോൽപ്പിച്ചു.


റാങ്കിങ്ങിൽ 153-ാം സ്ഥാനത്തുള്ള മലാവിയാണ് ഏറ്റവും വലിയ അട്ടിമറി നടത്തിയത്. ആദ്യം പിന്നിലായിരുന്ന മലാവി ടെംവ ചാവിംഗയുടെയും റോസ് കഡ്സെറെയുടെയും ഗോളുകളുടെ മികവിൽ ഘാനയെ 2-1ന് പരാജയപ്പെടുത്തി.


ബുധനാഴ്ച നടക്കുന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് സെമിഫൈനലിൽ മൊറോക്കോ കാമറൂണിനെയും അൾജീരിയ മലാവിയെയും നേരിടും. ക്വാർട്ടറിൽ തോറ്റ ഘാന, ഐവറി കോസ്റ്റ്, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കും ഇനിയും ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്. ഇവരിൽ നിന്ന് രണ്ട് ടീമുകൾ ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫിലേക്ക് മുന്നേറും; അവിടെ മൂന്ന് ലോകകപ്പ് സ്ഥാനങ്ങൾക്കായി മത്സരിക്കും.


2027 വനിതാ ലോകകപ്പിൽ 32 രാജ്യങ്ങൾ പങ്കെടുക്കും. ഇതുവരെ 18 ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. 2027 വനിതാ ലോകകപ്പ് ജൂൺ 24 മുതൽ ജൂലൈ 25 വരെ ബ്രസീലിൽ നടക്കും.


ഇതുവരെ 2027 വനിതാ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങൾ


ആഫ്രിക്ക: അൾജീരിയ, കാമറൂൺ, മലാവി, മൊറോക്കോ.


ഏഷ്യ: ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ഉത്തര കൊറിയ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ.


യൂറോപ്പ്: ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ.


ഓഷ്യാനിയ: ന്യൂസിലാൻഡ്.


തെക്കേ അമേരിക്ക: അർജന്റീന, ബ്രസീൽ (ആതിഥേയർ), കൊളംബിയ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home