ad
Deshabhimani

മഹാരാഷ്ട്രയിൽ വിമാനം അപകടം; റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് വിശദീകരണം

Flight

അപകടത്തിൽപ്പെട്ട സെസ്ന വിമാനം |Photo:NDTV

വെബ് ഡെസ്ക്

Published on Aug 10, 2026, 07:48 AM | 1 min read

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ബാരാമതി എയർഫീൽഡിൽ പരിശീലനത്തിനിടെ ചെറു വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. സെസ്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സർക്ക്യൂട്ട് ആൻഡ് ലാൻഡിങ് എമർജൻസി പരിശീലനത്തിനിടെയായിരുന്നു അപകടം.


പരിശീലനത്തിനിടെ റൺവേയിൽ വിമാനം നിർത്താൻ കഴിയാതെ വലതുവശത്തേക്ക് തെന്നി മാറിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിജിസിഎ അംഗീകൃത ഫ്ലയിങ് ട്രെയിനിങ് സ്ഥാപനമായ കാർവർ ഏവിയേഷൻ അക്കാദമിയുടെ വിമാനമാണിത്.


വിമാനത്തിന്റെ പ്രൊപ്പല്ലർ, എഞ്ചിൻ കവറിങ്, നോസ് ലാൻഡിങ് ഗിയർ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home