കാലപ്പഴക്കമുള്ള കെട്ടിടങ്ങളിൽ പരിശോധന തുടങ്ങി

മൊഫ്യൂസില്‍ ബസ് സ്റ്റാൻഡില്‍ തീപിടിത്തത്തില്‍ നശിച്ച കെട്ടിടത്തിന്റെ ഉറപ്പ് എന്‍ഐടി സംഘം പരിശോധിക്കുന്നു
കോഴിക്കോട് നഗരത്തിൽ കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് എൻഐടി സംഘം പരിശോധന തുടങ്ങി. സ്‌റ്റേഡിയം കോംപ്ലക്‌സിലെയും പുതിയ ബസ് സ്‌റ്റാൻഡിലെയും കെട്ടിടങ്ങളാണ് രണ്ടുദിവസങ്ങളിലായി പരിശോധിച്ചത്. മൊത്തം 21 കെട്ടിടങ്ങളാണ് പരിശോധിക്കുക. വിവിധ രീതിയിലുള്ള ടെസ്‌റ്റുകൾക്ക് വിധേയമാക്കിയശേഷം സമഗ്ര റിപ്പോർട്ട് കോർപറേഷന് കൈമാറും. വലിയങ്ങാടിയിൽ കോർപറേഷന്റെ പഴയ കെട്ടിടം വീണ് നാലുപേർ മരിച്ച സംഭവത്തെ തുടർന്നാണ് കാലപ്പഴക്കമുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിച്ച് സുരക്ഷാനടപടി കൈക്കൊള്ളുന്നത്. കോർപറേഷൻ എൻജിനിയറിങ് വിഭാഗമാണ് ഇത്രയും കെട്ടിടങ്ങൾ കണ്ടെത്തിയത്. എൻഐടിയുടെ വിദഗ്‌ധ പരിശോധനക്കുശേഷം അടിയന്തരമായി പൊളിക്കേണ്ടത്, അറ്റകുറ്റപ്പണി നടത്തേണ്ടത്, ഉറപ്പുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽപ്പെടുത്തി തുടർനടപടി കൈക്കൊള്ളും. കോർപറേഷൻ സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിൽ ഒമ്പത് സെക്‌ടറുകളായി തിരിഞ്ഞായിരുന്നു ആദ്യഘട്ട പരിശോധന.











0 comments