ഓർമകളിൽ ജ്വലിച്ച് ജോബി ആൻഡ്രൂസ്

ജോബി ആൻഡ്രൂസിന്റെ 34–ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന വിദ്യാർഥി റാലി
താമരശേരി കെഎസ്‌യു– എംഎസ്എഫ് സംഘത്തിന്റെ കല്ലേറിൽ കൊല്ലപ്പെട്ട ജോബി ആൻഡ്രൂസിന്റെ 34ാമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. 1992 ജൂലൈ 15ന് താമരശേരി കോരങ്ങാട് ഗവ. സ്‌കൂളിന് സമീപം എസ്‌എഫ്ഐ ജില്ലാ ജാഥക്കുനേരെ നടത്തിയ ആക്രമണത്തിലാണ് ജോബി രക്തസാക്ഷിയായത്. ബുധൻ രാവിലെ കൂടത്തായിൽ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് കോരങ്ങാടുനിന്നാരംഭിച്ച വിദ്യാർഥി റാലിയിൽ ആയിരങ്ങൾ അണിനിരന്നു. താമരശേരിയിൽ നടന്ന പൊതുസമ്മേളനം എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു, ജോബിയുടെ പിതാവ് സി സി ആൻഡ്രൂസ്, കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സാദിക്ക് മുഹമ്മദ്, ജില്ലാ സെക്രട്ടറി ടി പി അമൽരാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് നന്ദന, മുഹമ്മദ് ഫർഹാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി സി ആദിഷ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വക്കാർ സ്വാഗതവും പ്രസിഡന്റ് പി എം അക്ഷയ് നന്ദിയും പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ യൂണിയൻ അംഗം മുഹമ്മദ് ജാസിമിനെ അനുമോദിച്ചു.









0 comments