ജില്ലയിൽ 22,71,343 വോട്ടർമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2025, 12:45 AM | 1 min read

കൊല്ലം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമപട്ടികയിൽ ജില്ലയിൽ പുരുഷന്മാരേക്കാൾ 1,68, 224 സ്‌ത്രീ വോട്ടർമാർ. ജില്ലയിൽ ആകെ 22,71,343 വോട്ടർമാരാണുള്ളത്‌. ഇതിൽ 12,19,772 പേർ സ്‌ത്രീകളും 10,51 ,548 പുരുഷ വോട്ടർമാരുമാണ്‌. സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ആറാംസ്ഥാനത്താണ്‌ ജില്ല. 276 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 23 പേർ കൊല്ലംകാരാണ്‌. മുനിസിപ്പാലിറ്റികളിലെ വോട്ടർമാരിൽ മുന്നിലുള്ളത്‌ കരുനാഗപ്പള്ളിയാണ്‌. പരവൂർ, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരില്ല. ജില്ലയിൽ കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത്‌ തൃക്കോവിൽവട്ടവും കുറവ്‌ മൺറോതുരുത്തുമാണ്‌. 40,000നു മുകളിൽ വോട്ടർമാരുള്ള പഞ്ചായത്തുകളിൽ ഓച്ചിറ, പന്മന, മയ്യനാട്‌, നെടുന്പന, ചിതറ, തൊടിയൂർ എന്നിവയുണ്ട്‌. മൺറോതുരുത്ത്‌ കഴിഞ്ഞാൽ വോട്ടർമാർ കുറവ്‌ ആര്യങ്കാവിലാണ്‌ .



Tags
deshabhimani section

Related News

View More
0 comments
Sort by

Home