കിഴക്കേ അതിരിലെ വികസന വിപ്ലവം

സനു കുമ്മിൾ
Published on Aug 04, 2025, 12:25 AM | 1 min read
കടയ്‌ക്കൽ
ജില്ലയുടെ കിഴക്കേയറ്റത്ത് തിരുവനന്തപുരം ജില്ലയോട് ചേർന്നു കിടക്കുന്ന പഞ്ചായത്താണ് കുമ്മിൾ. 2005 ലാണ് കുമ്മിൾ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നത്. അന്നുമുതൽ എൽഡിഎഫ് ഭരണസമിതി നേതൃത്വത്തിലുള്ള വികസന മുന്നേറ്റമാണ് പഞ്ചായത്തിൽ. മികച്ച ആതുരാലയങ്ങൾ, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം, സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തൽ. റോഡുകളുടെ നിർമാണം, അങ്കണവാടികളുടെ നവീകരണം തുടങ്ങി പ്രകടന പത്രികയിൽ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകിയ പ്രഖ്യാപനങ്ങളെല്ലാം സാക്ഷാത്‌ക്കരിക്കാൻ എൽഡിഎഫ് ഭരണസമിതിക്ക് കഴിഞ്ഞു. പല പദ്ധതികളും പൊതുജനപങ്കാളിത്തത്തോടെ മാതൃകാപരമായി നടപ്പിൽവരുത്തി.









0 comments