സ്കൂൾ കലോത്സവം: പാചകപ്പുര ‘റെഡി’

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുര കേരള കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു
അഞ്ചൽ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുര കേരള കാഷ്യൂ വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. അഞ്ചൽ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിലാണ് പാചകപ്പുര. അഞ്ച് ദിവസങ്ങളിലായി 4000പേർ ഭക്ഷണം കഴിക്കാന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ശബരിഗിരി, ഇടമുളയ്ക്കൽ ജവഹർ എച്ച്എസ് തുടങ്ങി അകലെയുള്ള വേദികളിൽ പങ്കെടുക്കുന്ന കുട്ടികളെ പാചകപ്പുരയിൽ എത്തിക്കാനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാചകപ്പുരയിൽ എത്തുന്നതിനും വൃത്തിയായി ഭക്ഷണം കഴിക്കുന്നതിനും ഉള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഡിഡിഇ ലാൽ, അഞ്ചൽ എഇഒ ജഹ്ഫറുദീൻ, ഫുഡ് കമ്മിറ്റി കൺവീനർ ജയശ്രീ,സിപിഐ എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി വിശ്വസേനൻ തുടങ്ങിയവർ പങ്കെടുത്തു.







0 comments