വന്യജീവികൾക്കും ഇനി 'സർപ്പ'

കൊല്ലം : പാമ്പുകൾക്ക് മാത്രമല്ല ഇനി സർപ്പ ആപ്പ്, വന്യജീവികളെ കണ്ടാലും സർപ്പയിൽ അറിയിക്കാം. വന്യജീവി-–-മനുഷ്യ സംഘർഷം അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ ഹൈടെക് തന്ത്രങ്ങളിലൂടെ പ്രതിരോധമൊരുക്കാനാണ് വനം, വന്യജീവി വകുപ്പ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നിലവിലെ സ്നേക് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ (സർപ്പ) ആപ് പരിഷ്‌കരിക്കുന്നത്. ‘വൈൽഡ് വാച്ച്’ എന്ന പേരിൽ ഒരുക്കുന്ന ആപ്പും സർപ്പയും ചേർന്നാകും ഇനി പ്രവർത്തനം. പുതുക്കിയ ആപ്പിന്റെ ട്രയൽറൺ നടക്കുകയാണിപ്പോൾ.








0 comments