മഹിളാ അസോസിയേഷൻ വനിതാസംഗമം

ശൂരനാട്
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ശൂരനാട് ഏരിയ കമ്മിറ്റി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വനിതാസംഗമം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി പുഷ്പകുമാരി അധ്യക്ഷയായി. സിപിഐ എം പ്രതിനിധികളായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് സംഗമത്തിൽ സ്വീകരണം നൽകി. സെക്രട്ടറി എസ് ശ്രീലത, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി ബി ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി ബിനീഷ്, എൻ പ്രതാപൻ, ബിന്ദു ശിവൻ, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ലളിതാ ശിവരാമൻ, അഡ്വ. എസ് ലീല, അന്നമ്മ ജോണി എന്നിവർ സംസാരിച്ചു








0 comments