ഗ്രന്ഥശാലകളുടെ ഗ്രാമത്തിൽ

ഒരു വികസനകാലത്ത്

ഇട്ടിവ പഞ്ചായത്ത് കാര്യാലയം
avatar
സനു കുമ്മിൾ

Published on Aug 08, 2025, 01:07 AM | 1 min read

കടയ്ക്കൽ

ഗ്രന്ഥശാലകളുടെ ഗ്രാമം. ജില്ലയിൽ കൂടുതൽ ഗ്രന്ഥശാലകളുള്ള പഞ്ചായത്തും ഇത്തിക്കരയാറ് ജീവജലമേകുന്ന ഇട്ടിവതന്നെ. കൊയ്​ലോയെ, കുന്ദേരയെ, കസൻദ്​ സാക്കീസിനെയൊക്കെ അയൽക്കാരെ പോലെ തിരിച്ചറിയുന്നവരുടെ ദേശം. സാംസ്​കാരിക രംഗത്ത് മാത്രമല്ല മറ്റു രംഗങ്ങളിലും വീണ്ടും ബഹുദൂരം മുന്നിലേക്ക് കുതിക്കുന്നു. ഇത്തിക്കരയാറും ഓയിൽ പാമും ജില്ലാ കൃഷിത്തോട്ടവുമൊക്കെ സമ്പുഷ്ടമാക്കുന്ന ഇട്ടിവയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ്​ ഭരണനേതൃത്വം നടപ്പാക്കിയത്​. പഞ്ചായത്ത് ഓഫീസ്​ കെട്ടിട നിർമാണം, സമ്പൂർണ കുടിവെള്ള പദ്ധതി, ആരോഗ്യരംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ, വ്യവസായ എസ്റ്റേറ്റ് നിർമാണം, ബഡ്സ് സ്​കൂൾ പ്രവർത്തനം എന്നിവയെല്ലാം നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കാര്യമുണ്ട് 
കാര്യാലയത്തിലും ​അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു വയ്യാനത്ത് പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസ്​. തനതു ഫണ്ട്, പ്ലാൻ ഫണ്ട് എന്നിവയിൽനിന്നും 2.20 കോടി ചെലവഴിച്ചാണ് 4, 700 ചതുരശ്രയടി വിസ്തീർണത്തിൽ ബഹുനില മന്ദിരം നിർമിച്ചത്. പഴയ കെട്ടിടത്തിനോട് ചേർന്നാണ് പുതിയ മന്ദിരം പൂർത്തിയായത്. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ കുടുംബശ്രീ ഓഫീസ്, ശിശുവികസന ഓഫീസ്, വിഇഒ ഓഫീസ് എന്നിവ പഴയ പഞ്ചായത്ത് കെട്ടിടത്തിലേക്കു മാറ്റി. ​ആതുരരംഗത്തെ സമ്മാനങ്ങൾ ചുണ്ടയിലെ പിഎച്ച്സിയുടെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിച്ച്​ ഒപി സമയം ദീർഘിപ്പിച്ചു. രണ്ടുവീതം ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചു. നാലുവരെയാണ് നിലവിൽ ഒപി പ്രവർത്തിക്കുന്നത്. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. ​സമ്പൂർണ്ണം 
കുടിവെള്ളം ​234 കിലോ മീറ്ററിൽ കുടിവെള്ള വിതരണ പൈപ്പുകൾ പുതുതായി സ്ഥാപിച്ച്​ 6,995 ഗാർഹിക കണക്ഷനുകൾ നൽകി. ​വ്യവസായത്തിനൊരു എസ്റ്റേറ്റ് ​വർഷങ്ങളായി വെറുതെ കിടന്ന വെളുന്തറയിലെ ഭൂമിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 1.65 കോടി ചിലവഴിച്ച് വ്യവസായ എസ്റ്റേറ്റ് സ്ഥാപിച്ചു. ഉടൻ തുറന്നു നൽകും. ​താങ്ങും തണലുമായി ബഡ്സ് സ്കൂൾ ചുണ്ടയിലെ ബഡ്സ് സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമായി മെച്ചപ്പെടുത്തി . ബഡ്​സ് സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം സ്ഥാപിച്ചു. സ്വന്തമായൊരു വാഹനമെന്ന ദീർഘനാളായുള്ള ആവശ്യം നിറവേറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home