"കണ്ണീർക്കായലിൽമുങ്ങി' നാട്

എസ് അനന്ദ വിഷ്ണു
Published on Nov 17, 2025, 12:46 AM | 1 min read
കൊല്ലം
അയൽക്കാരായ യുവാക്കളുടെ മുങ്ങിമരണത്തിൽ വിറങ്ങലിച്ച് വാളത്തുംഗൽ. വാളത്തുംഗൽ സർപ്പക്കാവ് ക്ഷേത്രത്തിനു സമീപം തിട്ടയിൽ തെക്കത്തിൽ എന്നറിയപ്പെടുന്ന ഭാഗത്താണ് അഭിജിത്തിന്റെയും ആദിത്യന്റെയും വീട്. രണ്ടുപേരും കുഞ്ഞുനാൾ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവർ. എല്ലാകാര്യത്തിലും ഒപ്പമുണ്ടായിരുന്നവർ. ശാരീരിക അസ്വസ്ഥതകൾക്കിടയിലും ഓട്ടോ ഓടിച്ചാണ് അഭിജിത്തിന്റെ അച്ഛൻ ബിജു കുടുംബം നോക്കിയിരുന്നത്. മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിയായിരുന്ന അഭിജിത് പഠിക്കാനും മിടുക്കനായിരുന്നു. കൽപ്പണി ജോലിയായാണ് ആദിത്യന്റെ അച്ഛൻ ബിജുവിന്. വാടക വീട്ടിൽ ജീവിത പ്രാരാബ്ദങ്ങളിൽ കഴിയുന്ന കുടുംബത്തിന് സഹായമേകാനാണ് തുടർ പഠനത്തിന് നിൽക്കാതെ ആദിത്യൻ മാടൻ നടയിലുള്ള ഹെൽമെറ്റ് വിൽക്കുന്ന സ്ഥാപനത്തിൽ ജോലിക്കുകയറിയത്. എന്തിനും ഒരുമിച്ചുള്ള ഇരുവരുടെയും വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികൾ.








0 comments