പാവനിർമാണത്തിൽ 
ഹാട്രിക്കുമായി ആര്യ

പാവകളുമായി ആര്യരാജ്
വെബ് ഡെസ്ക്

Published on Nov 17, 2025, 12:46 AM | 1 min read

എഴുകോൺ

സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ പാവ നിർമാണത്തിൽ ഹാട്രിക് വിജയവുമായി ആര്യരാജ്. പാലക്കാട്‌ നടന്ന മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനമാണ് കുഴിമതിക്കാട് ഗവ. എച്ച്എസ്എസിലെ ആര്യ നേടിയത്. പത്താംക്ലാസിൽ പഠിക്കുമ്പോൾ ആര്യക്ക്‌ ആദ്യമായി സംസ്ഥാന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞവർഷം ആലപ്പുഴയിൽ നടന്ന മത്സരത്തിൽ എ ഗ്രേഡും നാലാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home