ജില്ലയില്‍ 11,758 പത്രിക

കൊല്ലം
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന സൂക്ഷ്മപരിശോധനയ്ക്കുശേഷം ജില്ലയില്‍ 11,758 നാമനിര്‍ദേശ പത്രിക. 12,254 പത്രികയാണ് ആകെ ലഭിച്ചത്. 7257 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച വരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജില്ലയിലെ 1698 വാര്‍ഡിലേക്കാണ് മത്സരം. പഞ്ചായത്ത്– 1314, ബ്ലോക്ക് – 166, ജില്ലാ പഞ്ചായത്ത്– 27, മുനിസിപ്പാലിറ്റി– 135, കോര്‍പറേഷൻ –56 സീറ്റുകളിലേക്കാണ് മത്സരം. ജില്ലയില്‍ 22,55,295 വോട്ടര്‍മാരാണുള്ളത്. ഡിസംബര്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണല്‍.






0 comments