ad
Deshabhimani

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധനയം

അണപൊട്ടി യുവജനരോഷം

yuvajanarosham aanapotti

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Jun 25, 2026, 12:43 AM | 1 min read

കോട്ടയം നാടിനെ തകർക്കുന്ന യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുവജനരോഷം അണപൊട്ടി. കരയും കടലും ആകാശവും അദാനിക്ക് അടിയറവച്ച, മദ്യമാഫിയക്ക് നികുതി ഇളവ് നൽകിയ, സർവകലാശാലകൾ ആർഎസ്എസിന് വിട്ടുകൊടുത്ത യുഡിഎഫ് സർക്കാരിന്റെ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. നൂറുകണക്കിന്‌ യുവജനങ്ങൾ അണിനിരന്ന മാർച്ച് ഭരണസിരാകേന്ദ്രത്തിന്‌ താക്കീതായി. മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസിൽനിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. കലക്ടറേറ്റിലേക്ക് എത്തിയ മാർച്ച്‌ ബാരിക്കേഡുവച്ച്‌ പൊലീസ്‌ തടഞ്ഞു. മാർച്ച്‌ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ മഹേഷ്‌ ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ജില്ലാ ട്രഷറർ സതീഷ്‌ വർക്കി, വൈസ്‌ പ്രസിഡന്റ്‌ ആർ രോഹിത്‌, ജോയിന്റ്‌ സെക്രട്ടറിമാരായ ടി എസ്‌ ശരത്‌, അനീഷ്‌ അന്ത്രയോസ്‌, ജില്ലാ കമ്മിറ്റി അംഗം അജിൻ കുരുവിള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home