Deshabhimani

വോട്ടെണ്ണല്‍ നാളെ; 
എല്ലാം സജ്ജം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2025, 01:25 AM | 1 min read

കോട്ടയം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പോളിങ്‌ സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്‍തന്നെയാണ് ശനി രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ നടക്കുക. ഇവയ്ക്കു പുറമേ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഡിവിഷന് ഒന്നെന്ന കണക്കില്‍ 23 ടേബിളുകള്‍ ഇതിനായി ക്രമീകരിച്ചു. സ്‌ട്രോങ്‌ റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ്‌ യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രാവിലെ ഏഴിന് വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്ക് മാറ്റും. അതത് റിട്ടേണിങ്‌ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായാലുടന്‍ യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ ബൂത്തിലെയും വോട്ടുകള്‍ എണ്ണിത്തീരുന്നതനുസരിച്ച് സംസ്ഥാന ഇലക്ഷന്‍ കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും പാസ് ഉള്ള കൗണ്ടിങ്‌ ഏജന്റുമാര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. ആകെ 5,281 സ്ഥാനാര്‍ഥികളാണുള്ളത്‌(ജില്ലാ പഞ്ചായത്ത്- 83, ബ്ലോക്ക് പഞ്ചായുകള്‍- 489, പഞ്ചായത്തുകള്‍- 4032, നഗരസഭകള്‍ -677).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home