പ്രദക്ഷിണത്തോടെ അൽഫോൻസാ തിരുനാളിന് സമാപനം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപനത്തോടനുബന്ധിച്ച് ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ നടത്തിയ പ്രദക്ഷിണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾ പ്രൗഢഗംഭീരമായ നഗരപ്രദക്ഷിണത്തോടെ സമാപിച്ചു. പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ദിവ്യബലിയിലും പ്രദക്ഷിണത്തിലും വൻ ജനപങ്കാളിത്തമുണ്ടായി. ആയിരക്കണക്കിന് തീർഥാടകർ ഒഴുകിയെത്തിയ പ്രദക്ഷിണം ഭരണങ്ങാനം തീർഥാടന കേന്ദ്രത്തെ ഭക്തിസാന്ദ്രമാക്കി. ചൊവ്വ പുലർച്ചെ മുതൽ ഭരണങ്ങാനത്തേക്ക് വിശ്വാസ സമൂഹത്തിന്റെ പ്രവാഹമായിരുന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജോസഫ് താഴത്തുവരികയിൽ, ഫാ. ജോസ് കിഴക്കേതിൽ, ഫാ. പ്രിൻസ് വള്ളോംപുരയിടം, ഫാ. ഡോണി കുറുവന്താനം എന്നിവർ സഹകാർമികരായി. തുടർന്നായിരുന്നു വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. തിരുനാൾ സമാപനത്തോടനുബന്ധിച്ച് പുലർച്ചെ മുതൽ രാത്രി 9.30 വരെ തുടർച്ചയായ കുർബാനയും ഉണ്ടായി. രാവിലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തീർഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പുലർച്ചെ കുർബാന അർപ്പിച്ചതോടെയാണ് തിരുനാൾ സമാപന ചടങ്ങുകൾക്ക് തുടക്കമായത്. മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ച അപ്പം വെഞ്ചരിച്ചു. ഫാ. കുര്യാക്കോസ് നരിതൂക്കിൽ, മോൺ. ജോസഫ് കണിയോടിയ്ക്കൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഫാ. ഡോ. ഇമ്മാനുവൽ പാറേക്കാട്ട്, ഫാ. ഡോ. ജോൺ കണ്ണന്താനം, ഫാ. ആന്റണി വാഴക്കാലയിൽ, ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ, ഫാ. ജോൺ ചാവേലിൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു.










0 comments