വയോജന ദിനത്തിൽ അധ്യാപക ദമ്പതികൾക്ക് ആദരം

തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാലയുടെ വയോജന ദിനാചരണത്തിൽ അധ്യാപക ദമ്പതികളായ വാസുദേവൻ പിള്ള, അമ്മിണിക്കുട്ടിയമ്മ എന്നിവരെ ശിഷ്യരായ വായനശാല പ്രവർത്തകർ വീട്ടിലെത്തി ആദരിക്കുന്നു
തെക്കേത്തുകവല
ഗ്രാമീണ ഗ്രന്ഥശാല വയോജന ദിനാചരണം നടത്തി. വിരമിച്ച അധ്യാപക ദമ്പതികളായ വാസുദേവൻ പിള്ള(90), അമ്മിണിക്കുട്ടിയമ്മ(90) എന്നിവരെ ശിഷ്യരായ വായനശാല പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ ബാബുലാൽ, വായനശാല സെക്രട്ടറി വി ആർ അനിൽ, ജോയിന്റ് സെക്രട്ടറി വി പി പ്രശാന്ത് കുമാർ, കമ്മിറ്റി അംഗങ്ങളായ കെ ആർ അഭിജിത്ത്, കെ കെ മനു, കെ ആർ പ്രസാദ്, നാരായണൻ നായർ എന്നിവർ ചേർന്ന് ആദരവ് സമർപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വായനശാല പരിധിയിൽ 12 വയോജനങ്ങളെ ആദരിച്ചു.








0 comments