ഓണത്തിന് ഏറെയോട്ടം വടത്തിന്

കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഉടമ ജാസർ ഇ നാസർ വടം കൈമാറുന്നു
കാഞ്ഞിരപ്പള്ളി ഓണമെത്തി വടത്തിന് ഡിമാൻഡേറി. ഓണാഘോഷ മത്സരങ്ങളിലെ പ്രധാന ഐറ്റമാണ് വടംവലി മത്സരം. ഓണക്കാലത്തു മാത്രം ഓട്ടം പോകുന്ന ഐറ്റമാണ് വടം. ഇതു കാരണം വടം വില കൊടുത്ത് അധികമാരും വാങ്ങി വയ്ക്കാറില്ല. ഓണാഘോഷം ക്ലബ്ലുകളുടെയും സംഘടനകളുടെയും വാർഷികം ഇതേ പോലെയുള്ള സമയത്തുമാത്രമേ വടത്തിന് ആവശ്യക്കാർ എത്തു. ഇതേ പോലെ വലിയ ഹോട്ടലുകളിലും റിസോർട്ടുകളിലും വടം വലി മൽസരങ്ങൾ സംഘടിപ്പിക്കുമ്പോൾ വാടകയ്ക്ക് പോകാറുണ്ട്. കാത്തിരപ്പള്ളി – ഈരാറ്റുപേട്ട റോഡിലെ ഐഷാ പള്ളി ജങ്‌ഷനിൽ ഷോറും നടത്തി വടം വാടകയ്ക്ക് നൽകുന്ന അൻസാർ ഇ നാസർ പറഞ്ഞു. ഓണം കഴിയുന്നതോടെ വടത്തിന് തിരക്ക് കുറയും. ഇതോടെ വടം വൃത്തിയാക്കി ചാക്കിനുള്ളിൽ പൊതിഞ്ഞ് കമ്പിയിൽ തുക്കിയിടുകയാണ് പതിവ്. ആയിരം രൂപയാണ് വടത്തിന്റെ വാടക. സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയുമാണ് ജാസർ ഇ നാസർ.










0 comments