സത്യഗ്രഹത്തിൽ അണിചേർന്ന് ശാസ്‌ത്രപ്രചാരകരും

ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ജനകീയ സമിതി ഉയരപ്പാത ആവശ്യപ്പെട്ട് നടത്തുന്ന സത്യഗ്രഹം തിങ്കളാഴ്ച കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ഡോ. വി എൻ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 25, 2026, 01:40 AM | 1 min read
ചേർത്തല
ദേശീയപാത പുനർനിർമാണത്തിൽ ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത ഉൾപ്പെടെ ആവശ്യപ്പെട്ട് ജനകീയ സത്യഗ്രഹം 24 ദിവസം പിന്നിട്ടു. റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയോരത്ത് തിങ്കളാഴ്‌ചത്തെ സമരത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ അണിചേർന്നു. ജില്ലാ സെക്രട്ടറി ഡോ. വി എൻ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. എൻ ആർ ബാലകൃഷ്‌ണൻ അധ്യക്ഷനായി. എൻ ബി അശോകൻ സ്വാഗതംപറഞ്ഞു.
വി എസ് സുശീലൻ, വിശ്വനാഥൻ ചെട്ടിയാർ, വി കെ പ്രഭാകരൻ, പി പുഷ്‌കരൻ, കെ ദാസപ്പൻ, ഡി പ്രസന്നൻ, സോമൻ കെ വട്ടത്തറ എന്നിവർ സംസാരിച്ചു. ദേശീയപാതയ്‌ക്ക് അഭിമുഖമായുള്ള റെയിൽവേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട സഞ്ചാരം ബുദ്ധിമുട്ടിലാക്കുകയും നഗരവികസനത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നിർമാണ രൂപരേഖ പരിഷ്‌കരിക്കണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.










0 comments