ad
Deshabhimani

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 25, 2026, 02:09 AM | 1 min read

കോട്ടയം

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച്‌ വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. ചങ്ങനാശേരി എസ്ബി കോളജ്, പെരുന്ന എൻഎസ്എസ് ഹിന്ദു കോളേജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും 28ന് പുലർച്ചെ 12 മുതൽ 24 മണിക്കൂറാണ്‌ നിരോധനം. വ്യോമസേനയ്ക്കും എസ്‌പിജിക്കും സംസ്ഥാന പൊലീസിനും രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ട മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ കലക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home