താളംതെറ്റി യൂണിഫോം വിതരണവും

കോട്ടയം
ജില്ലയിൽ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള യൂണിഫോം വിതരണം താളംതെറ്റി. ഭൂരിഭാഗം സ്കൂളുകളിലും തുണി എത്തിച്ചില്ല. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകളിൽ എത്തിക്കേണ്ട തുണിത്തരങ്ങളാണ് ഇനിയും വൈകുന്നത്. ഓൺലൈനായി കുട്ടികളുടെ വിവരങ്ങളും ആവശ്യമായ അളവും മുൻകൂട്ടി ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടും വിതരണം എവിടെയും എത്തിയിട്ടില്ല. പലയിടത്തും ഘട്ടംഘട്ടമായാണ് തുണി ലഭിക്കുന്നത്. ചില സ്കൂളുകളിൽ ആൺകുട്ടികൾക്ക് ഷർട്ടിനുള്ള തുണി ആദ്യം എത്തിക്കുകയും ട്രൗസറിനുള്ളത് വൈകിക്കുകയും ചെയ്യുന്നു. പെൺകുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. ചിലയിടങ്ങളിൽ എത്തിയ തുണിയുടെ അളവിൽ കുറവുണ്ടെന്നും നൽകിയ കളറിന് പകരം മറ്റൊരു കളറാണ് എത്തിയതെന്ന പരാതിയും ഉയരുന്നുണ്ട്. സാധാരണ സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് യൂണിഫോമിന് ഇളവ് നൽകാറുണ്ടെങ്കിലും ഒരുമാസമായിട്ടും ഇത് തുടരാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. യൂണിഫോം ഇല്ലാത്തതിനാൽ കുട്ടികളെ നിർബന്ധിക്കാനും പ്രഥമാധ്യാപകർക്ക് കഴിയുന്നില്ല. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്.











0 comments