ad
Deshabhimani

ഉജ്വല ബാല്യം പുരസ്‌കാരം –2025: അപേക്ഷ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2026, 12:20 AM | 1 min read


കോട്ടയം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന നൽകുന്ന കേരള സർക്കാരിന്റെ ‘ഉജ്വല ബാല്യം പുരസ്‌കാരം 2025'-ലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ മേഖലകളിൽ അസാധാരണ കഴിവ് തെളിയിച്ച 6 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. 25,000 ക്യാഷ് അവാർഡും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കായികം, സാഹിത്യം, ശാസ്ത്രം, ശിൽപനിർമാണം/ക്രാഫ്റ്റ്, ഐടി, കൃഷി, സാമൂഹിക സേവനം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനം, അസാധാരണ ധൈര്യത്തിലൂടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ എന്നിവയാണ് പരിഗണിക്കുന്നത്. ജില്ലയിൽ സ്ഥിരതാമസക്കാരായ കുട്ടികൾക്കാണ് അവസരം. കേന്ദ്ര സർക്കാരിന്റെ ദേശീയ ബാലശക്തി പുരസ്‌കാരമോ മുൻപ് ഉജ്വല ബാല്യം പുരസ്‌കാരമോ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറം www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പ്(ഉണ്ടെങ്കിൽ), കലാപ്രകടനങ്ങളുടെ സിഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം സമർപ്പിക്കണം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, 322-ാം നമ്പർ മുറി, രണ്ടാം നില, കലക്ടറേറ്റ്, കോട്ടയം - 686002 എന്ന വിലാസത്തിലാണ്‌ അയക്കേണ്ടത്‌. അവസാന തീയതി സെപ്‌തംന്പർ 10, വൈകിട്ട് 5. ഫോൺ: 0481 2580548, 8281899464.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home