തോമസുകുട്ടിക്ക് ജന്മനാടിന്റെ ആദരം

ഇരവിമംഗലത്ത് സംഘടിപ്പിച്ച യോഗത്തിൽ തോമസുകുട്ടിയെ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ ആദരിക്കുന്നു
ഇരവിമംഗലം
കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനേയും അച്ഛനേയും രക്ഷിച്ച തോമസുകുട്ടി രാജുവിനെ ജന്മനാടായ ഇരവിമംഗലത്ത് ആദരിച്ചു. ഡിവൈഎഫ്ഐ ഇരവിമംഗലത്ത് സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ തോമസുകുട്ടിയെ ആദരിച്ചു. മാഞ്ഞൂർ മേഖലാ സെക്രട്ടറി അരുൺ വി വിജയൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വിനോദ് തോമസ്, ബ്ലോക്ക് ട്രഷറർ ജിത്തു ജോയ്, ജില്ലാ കമ്മിറ്റി അംഗം അജിത്ത് സോമൻ, സിപിഐ എം നേതാക്കന്മാരായ എൻഎസ് രാജുകുമാർ, കെ രാജു എന്നിവർ സംസാരിച്ചു.










0 comments