ad
Deshabhimani

സ്‍കൂൾ തുറന്നിട്ട് രണ്ടാഴ്ച

74 പ്രധാനാധ്യാപകരില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2026, 12:40 AM | 1 min read

സ്വന്തം ലേഖിക

കോട്ടയം

പുതിയ അധ്യയന വർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ജില്ലയിലെ 74 സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല. 25 ഹൈസ്‌കൂളുകളിലും 49 പ്രൈമറി സ്‌കൂളുകളിലുമാണ്‌ പ്രധാന അധ്യാപകരില്ലാത്തത്‌. ഇതോടെ വിദ്യാലയങ്ങളുടെ ദൈനംദിന ഭരണവും അക്കാദമിക് ഏകോപനവും താളംതെറ്റി. പ്രധാന അധ്യാപകരില്ലാത്തതിനാൽ കുട്ടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ, ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിനിയോഗം എന്നിവയെല്ലാം പ്രതിസന്ധി നേരിടുകയാണ്. മറ്റ് അധ്യാപകർക്ക് താൽകാലിക ചുമതല നൽകി വകുപ്പ് കൈകഴുകുന്നുണ്ടെങ്കിലും അമിതമായ ജോലിഭാരം കൂടി ചുമക്കേണ്ടി വരുന്നത് സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണത്തിലെ കാലതാമസവും തുടർനടപടികൾ വൈകുന്നതുമാണ് പ്രതിസന്ധിക്കുകാരണം. യുഡിഎഫ്‌ മന്ത്രിസഭ അധികാരത്തിലെത്തിയിട്ടും ആവശ്യമായ നിർദേശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. സ്ഥലംമാറ്റ നടപടികൾ വൈകിപ്പിക്കുന്നത്‌ അധ്യാപകരിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. എന്നാൽ, മുൻ എൽഡിഎഫ് സർക്കാർ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ആവശ്യമായ കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞ അധ്യയനവർഷം മേയിൽതന്നെ ഹയർ സെക്കൻഡറി സ്കൂൾ ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയ സ്ഥാനത്താണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ തുടർനടപടികൾ അനിശ്ചിതത്വത്തിലായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home