ad
Deshabhimani

കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 10, 2026, 12:19 AM | 1 min read

കുറവിലങ്ങാട്

​ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര നാലുമതിൽ കെട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്, ദേവസ്വം ഓഫീസ് കുത്തിത്തുറന്ന്‌ പണവും സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷ്‌ടിച്ചു. ശനി വെളുപ്പിന് അഞ്ചിന്‌ ദേവസ്വത്തിന്റെ ചുമതലയുള്ളയാൾ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. നാലുകെട്ടിന്റെ വടക്കുവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്‌. ക്ഷേത്രത്തിനുള്ളിൽ ഓട്ടുവിളക്കുകളും കിണ്ടി, ഉരുളി തുടങ്ങിയവ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് എടുത്തില്ല. തുടർന്ന്‌ ദേവസ്വം ഓഫീസിന്റെ വാതിലിന്റെ കുറ്റി തകർത്തുകയറി അലമാരയിൽനിന്നും 2000 രൂപയുടെ ചില്ലറ നാണയങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്‌കും എടുത്തുകൊണ്ടുപോയി. മരങ്ങാട്ടുപിള്ളി പൊലീസ് ക്ഷേത്രത്തിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home