എട്ട് വീടുകളില്‍ മോഷണശ്രമം: ഭക്ഷണം കഴിച്ച പാത്രങ്ങൾ കിണറ്റിൽ ഇട്ട് മോഷ്ടാവ്

പൊൻകുന്നം
കുന്നുംഭാഗത്ത് രണ്ടു ദിവസങ്ങളിലായി എട്ട് വീടുകളിൽ മോഷണശ്രമം. വരിയ്ക്കാംതൊട്ടിയിൽ സജി, കല്ലുവേലിൽ ഷാജി, മഞ്ഞാക്കൽ ബാബു, മണ്ണുകുന്നേൽ റോജി എന്നിവിടങ്ങളിൽ ശനി പുലർച്ചെയും ഞായർ പുലർച്ചെ കൊച്ചൊട്ടൊന്നിൽ ജോണി, എലിവാലിക്കരയിൽ ഉദയകുമാർ, തേക്ക്നാംപൊയ്കയിൽ ജോഷി, പാറയിൽ രാജൻ, മൂലയിൽ തോമച്ചൻ എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. സജിയുടെ വീട്ടിൽനിന്ന് കുടയും ഷാജിയുടെ വീട്ടിൽനിന്ന് ചെരിപ്പും റോജിയുടെ വീട്ടിൽനിന്ന് ഷർട്ടും പാന്റും ജോഷിയുടെ വീട്ടിൽനിന്ന് വാക്കത്തിയുമാണ് മോഷണം പോയത്. എലിവാലിക്കരയിൽ ഉദയകുമാറിന്റെ വീട്ടിൽ കയറി ചോറ് കഴിച്ച് പാത്രങ്ങൾ കിണറ്റിൽ ഇട്ടു. മോഷ്ടാവ് വീടുകളിൽ കയറുന്നതിന്റെയും തിരികെ ഇറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർക്ക് ലഭിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശങ്ങളിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ പിടികൂടാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







0 comments