Deshabhimani

രക്തദാനം നടത്തിയത് 475 യുവതികൾ കാരുണ്യത്തിൽ പുതുമാതൃക തീർത്ത്‌ മടിക്കൈയിലെ കുടുംബശ്രീ

മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ  നടത്തിയ  രക്തദാന ക്യാമ്പിൽനിന്ന്‌
വെബ് ഡെസ്ക്

Published on Nov 18, 2026, 03:00 AM | 1 min read

മടിക്കൈ സ്ത്രീ ശാക്തീകരണത്തിനപ്പുറം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി മാതൃകയാവുകയാണ് മടിക്കൈയിലെ കുടുംബശ്രീ പ്രവർത്തകർ. രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാൻ കുടുംബശ്രിയുടെ മാതൃകപരമായ ഇടപെടലിലൂടെ വീണ്ടുമൊരു മടിക്കൈ മോഡൽ. മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ആശുപത്രിയിലെത്തി അയൽകൂട്ട അംഗങ്ങൾ രക്തം ദാനംചെയ്‌തു. രക്ത ദാനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും, രക്തത്തിന്റെ അഭാവംമൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായമാകുന്നതിനും രക്തംദാനം ചെയ്യുന്നതിനുള്ള ഭയം ഒഴിവാക്കുന്നതിനുമാണ്‌ കുടുംബശ്രീയുടെ ഇ‍ൗ പ്രവർത്തനം. സാധാരണയായി സ്ത്രി ശക്തികരണത്തിലും സാമൂഹിക വികസനത്തിലും സജീവമായി ഇടപ്പെടുന്ന കുടുംബശ്രീ ജീവൻ രക്ഷാപ്രവർത്തനമെന്ന മഹാത്തായ സേവന പ്രവർത്തനങ്ങളിലും തങ്ങളുടെ കൈയൊപ്പ്‌ ചാർത്തുകയാണ്. രക്തദാന സേന രൂപീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നുള്ള 475 അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. അതോടൊപ്പം മുഴുവൻ അംഗങ്ങളുടെയും രക്തഗ്രൂപ്പ് പേര്, സ്ഥലം ബന്ധപ്പെടേണ്ട നമ്പർ എന്നിവ രേഖപ്പെടുത്തിയ ഡയറക്ടറി പുറത്തിറക്കാൻ തയ്യാറാകുകയാണ് മടിക്കൈ കുടുംബശ്രീ കൂട്ടായ്മ. ആദ്യഘട്ടം എന്ന രീതിയിൽ 16 അയൽകൂട്ട അംഗങ്ങൾ രക്തം നൽകി. രക്തദാന ക്യാമ്പ് മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ ബി സീന അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കുഞ്ഞികൃഷ്ണൻ മടിക്കൈ, പി വി പത്മിനി എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ് പെയർപേഴ്സൺ കെ രാജി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home