ഉദുമ കബഡി അക്കാദമി തകർക്കാൻ യുഡിഎഫ് നീക്കം

ഉദുമ ഒരു വർഷത്തിനകം തന്നെ സംസ്ഥാനത്ത് നിരവധി മിന്നും പ്രകടനങ്ങൾ കാഴ്ചവച്ച, സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് നേതൃത്വത്തിലുള്ള ഉദുമ കബഡി അക്കാദമിയെ ഇല്ലാതാക്കാൻ യുഡിഎഫ് ശ്രമം. ദേശീയ, സംസ്ഥാന കബഡി താരങ്ങൾ നയിച്ച ഉദുമ പഞ്ചായത്ത് കബഡി അക്കാദമി അഡ്‌ഹോക് കമ്മിറ്റി പിരിച്ചുവിട്ട് കബഡിയുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ലീഗ്- കോൺഗ്രസ് നേതാക്കളെ ഭാരവാഹികളായി പുനസംഘടിപ്പിച്ചിരിക്കുകയാണ്. എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതി അന്നത്തെ പ്രസിഡന്റ് പി ലക്ഷ്മി ചെയർമാനും സംസ്ഥാന കബഡി മുൻതാരവും ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ പള്ളം നാരായണൻ കൺവീനറുമായി ഒൻപതംഗ കമ്മറ്റിയുമായാണ് ഉദുമ കബഡി അക്കാദമി തുടങ്ങിയത്. തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും അതേ സ്പിരിറ്റിൽ അക്കാദമിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കി. ദേശീയ, സംസ്ഥാന കബഡി താരങ്ങളായ കെ ടി ജതിൻ, ബാലകൃഷ്ണൻ കൊക്കാൽ (കേരള പൊലീസ് ടീം കോച്ച്), സി ആർ ഷീബ, സച്ചിൻ കൊപ്പൽ, ജഗദീഷ് ആറാട്ടുകടവ്, ഗിരീഷ് മുല്ലച്ചേരി, കെ സി നാരായണൻ, പ്രസീത് ഉദുമ (കായിക അധ്യാപകൻ) വൈശാഖ് ബാര തുടങ്ങി പ്രഗ്ഭരായ കബഡി താരങ്ങളുടെ അഡ്ഹോക്ക് കമ്മിറ്റിയെ ഒരാളെ ഒഴികെ അപ്പാടെ പിരിച്ചുവിട്ട് രാഷ്‌ട്രീയ കളിക്കളമാക്കി മാറ്റുകയാണ് യുഡിഎഫ് ഭരണസമിതി. 10നും 16നും ഇടയിലുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കാണ് ദിവസവും സൗജന്യ പരിശീലനം നൽകുന്നത്. മൂന്നു വർഷമാണ് പരിശീലനം. മുൻ ഇന്ത്യൻ ആർമി കബഡി താരവും പത്തിലേറെ തവണ ദേശീയ മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഗിരീഷ് മുല്ലച്ചേരിയും ദേശീയ താരം ബാലകൃഷ്ണൻ കൊക്കാലും ആണ് പരിശീലകരായുണ്ടായത്. നവംബർ 11 ന് ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് കബഡി അക്കാദമിയുടെ അഡ്ഹോക്ക് കമ്മിറ്റി, അതിന്റെ നിയമാവലിക്ക് വിരുദ്ധമായി യുഡിഎഫ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഭരണസമിതി യോഗത്തിൽ ഹാജരായ പത്ത് അംഗങ്ങളുടെ വിയോജിപ്പ് പരിഗണിക്കാതെ ഭരണസമിതി നിയമ വിരുദ്ധമായാണ് അഡ്ഹോക് കമ്മിറ്റിയുടെ രാഷ്ട്രീയവൽക്കരണ തീരുമാനം കൈകൊണ്ടത്. ഇതിനെതിരേ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകി. കബഡി അക്കാദമിയുടെ പുന:സംഘടന മരവിപ്പിക്കണമെന്നും നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയോട് പുതിയ കമ്മിറ്റിയെ നിയമാവലി അനുശാസിക്കുന്ന പ്രകാരം തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശം നൽകണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ പി വി രാജേന്ദ്രൻ ആവശ്യപ്പെടു. കബഡിയുടെ ഈറ്റില്ലമായ ഉദുമയുടെ ചിരകാല അഭിലാഷമായ അക്കാദമിയെ തകർക്കാൻ അനുവദിക്കില്ലെന്നു കൺവീനർ പള്ളം നാരായണൻ പറഞ്ഞു.







0 comments