സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

തലയോലപ്പറമ്പ്
കോട്ടയം എറണാകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടേയും ജീവന് പുല്ലുവില പോലും നൽകാതെയാണ് സ്വകാര്യ ബസുകളുടെ മരണപാച്ചിൽ. നിരന്തരമായി അപകടങ്ങളുണ്ടാക്കുന്ന ആവേമരിയ എന്ന ബസ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതായി പഞ്ചായത്ത് അംഗം കെ എസ് സച്ചിൻ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലും തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കഴിഞ്ഞ ദിവസം അമിതവേഗത്തിൽ എതിർ ദിശയിൽ വന്ന ബസ് ബൈക്കിൽ ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടയുടെ മുകളിലിട്ടിരുന്ന സ്ലാബിലേക്ക് ഓടിച്ച് കയറ്റിയതിനാൽ ജീവൻ രക്ഷിക്കാനായി. ബസ്ഡ്രൈവറും ജീവനക്കാരും മരണപ്പെട്ടില്ലേ എന്ന് പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സച്ചിൻ പറയുന്നു.









0 comments