ad
Deshabhimani

സ്‌മരണകളിൽ ചടയൻ

tayan govindante charamavaar-shi-kadinam

ചടയൻ ഗോവിന്ദൻ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽസെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 10, 2026, 01:21 AM | 1 min read

കോട്ടയം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അതുല്യസംഭാവനകൾ നൽകിയ ഉജ്വലപോരാളിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയൻ ഗോവിന്ദന്റെ ചരമവാർ-ഷി-കദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം ബ്രാഞ്ച്‌, ലോക്കൽ, ഏരിയ തലങ്ങളിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും അനുസ്‌മരണവും നടത്തി. ചടയന്റെ ധീരവും മാതൃകാപരവുമായ പ്രവർത്തനങ്ങളുടെ ഓർമപുതുക്കി വിവിധ വർഗബഹുജന സംഘടനകളും അനുസ്‌മരണ പരിപാടികൾ നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ബി ടി ആർ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും മറ്റ്‌ ഭാരവാഹികളും അതാതിടങ്ങളിൽ അനുസ്‌മരണ പരിപാടികളിൽ പങ്കെടുത്തു. കോട്ടയം ദേശാഭിമാനിയിൽ ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌ പതാക ഉയർത്തി. പുതിയ സാഹചര്യങ്ങളിൽ പുതിയ പോരാട്ടങ്ങൾ ഏറ്റെടുക്കാനുള്ള ആവേശം പകർന്നാണ്‌ ഓരോ അനുസ്‌മരണ പരിപാടിയും നടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home