നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

കോട്ടയം
നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ ക്യാമ്പിൽ നിരീക്ഷണത്തിലിരിക്കെ നായ ചത്തതിനെ തുടർന്ന നടത്തിയ പോസ്റ്റമോർട്ടത്തിലാണ പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവർ നിരീക്ഷണത്തില്‍ തുടരുകയാണ്. ഒരാഴ്ചക്കിടെ കോട്ടയത്ത് 15ലധികം പേര്‍ക്കാണ് കടിയേറ്റത്. പല ആളുകള്‍ക്കും നായ്ക്കളുടെ ആക്രണത്തില്‍ ഗുരുതരപരിക്കേറ്റിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഏകദേശം അഞ്ഞൂറിലധികം പേർക്കാണ് തെരുവ് നായുടെ ആക്രമണമുണ്ടായത്. നഗരസഭയുടെ എബിസി സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല.








0 comments