ad
Deshabhimani

കടനാട്ടിൽ പഞ്ചായത്തംഗമടക്കം 
2 പേർക്ക് പാമ്പുകടിയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 26, 2026, 12:21 AM | 1 min read

​കടനാട്

ജനങ്ങൾക്ക് ഭീതിയായി പാമ്പുകൾ. കടനാട്ടിൽ 2 പേർക്ക് പാമ്പിന്റെ കടിയേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡംഗവുമായ ജിജി തമ്പിയ്‌ക്കാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തു വച്ച് പാമ്പുകടിയേറ്റത്. അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ജിജി തമ്പി കാരിത്താസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് കടനാട് അങ്കണവാടിയിലെ ഹെൽപർ മോളി കല്ലറയ്ക്കലിന് വീടിനു സമീപത്തു നിന്നും പാമ്പുകടിയേറ്റു. അടിച്ചുകൂട്ടിയ കരിയില വാരി കളയുമ്പോഴാണ് മോളിക്ക് പാമ്പുകടിയേറ്റത്. സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപർക്കുളള സംസ്ഥാന സർക്കാർ അവാർഡ് ജേതാവാണ്. കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ് മോളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home