അയ്‌മനം നരസിംഹസ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി

അയ്മനം
ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഉത്സവത്തിന് തന്ത്രി കടിയക്കോൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെയും മേൽശാന്തി പ്രേംശങ്കർ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റി. സാംസ്‌കാരിക സമ്മേളനം നാട്ടകം സുരേഷ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഡോ. തിരുവിഴ ജയശങ്കർ കലാപരിപാടികൾ ഉദ്ഘാടനംചെയ്‌തു. 20ന് വൈകിട്ട് 7.30ന് കോട്ടയം ക്ലാസിക് ഹിറ്റ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സാക്സോ ഫോൺ സിങ്ങർ നൈറ്റ്. 21ന് വൈകിട്ട് ഏഴിന് എയ്ഞ്ചൽ വോയ്സ്, മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഗാനമേള. 22ന് വൈകിട്ട് 10.30ന് നളചരിതം നാലാംദിവസം കഥകളി. 23ന് രാവിലെ 6.45ന് മാസ്‌റ്റർ ശ്രീരാഗ് മഹേഷ്, സാരംഗ് മഹേഷ് എന്നിവരുടെ കീബോർഡ് ഫ്യൂഷൻ, 7.15ന് കോട്ടയം ന്യൂബീറ്റ്സ് ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. 10ന് കഥകളി, 24ന് തിരുവരങ്ങിൽ വൈകിട്ട് ആറിന് നാദവിസ്മയം, 25ന് ഉത്സവദിവസമായ പള്ളിവേട്ടദിനത്തിൽ വൈകിട്ട് അഞ്ചിന് കാഴ്‌ചശ്രീബലി, രാത്രി 1.30ന് പള്ളിനായാട്ട്, തിരുവരങ്ങിൽ വൈകിട്ട് ഒന്പതിന് ചലച്ചിത്രതാരം ദേവീ ചന്ദനയുടെയും സംഘത്തിന്റെയും നൃത്തധ്വനി, 26ന് വൈകിട്ട് 6.30ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, പുലർച്ചെ രണ്ടിന് ആറാട്ട് വരവേൽപ്പ്. കൊടിയിറക്ക്.










0 comments