ജയിൽ മോചിതരായ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ഉജ്വല സ്വീകരണം

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേടിനെതിരായ സമരത്തിൽ റിമാൻഡിലായ എസ്എഫ്ഐ പ്രവർത്തകർ ജയിൽ മോചിതരായപ്പോൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
കോട്ടയം നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ ഹെഡ്‌പോസ്‌റ്റോഫീസ് മാർച്ചിനെ തുടർന്ന് അറസ്‌റ്റ് ചെയ്യപ്പെട്ട 16 പ്രവർത്തകർ ജയിൽ മോചിതരായി. ജയിൽ മോചിതരായ പ്രവർത്തകർക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലാ സബ് ജയിലിന് മുമ്പിൽ ഉജ്വല സ്വീകരണം നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ജയിൽ മോചിതരായ പ്രവർത്തകരെ മാലയിട്ട് സ്വീകരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റെജി സഖറിയ, കെ എം രാധാകൃഷ്‌ണൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, സംസ്ഥാന ജോ.സെക്രട്ടറി എസ് കെ ആദർശ്, സംസ്ഥാന കമ്മിറ്റി അംഗം അമൽ മധു, അപ്‌സര എന്നിവർ സംസാരിച്ചു. തുടർന്ന് തിരുനക്കര ഗാന്ധിസ്ക്വയറിലേക്ക് പ്രവർത്തകർ പ്രകടനവും നടത്തി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ കിരൺ കൃഷ്ണ, ബിജിൻ ബൈജു, വൈസ് പ്രസിഡന്റ് എസ് നന്ദു, സെക്രട്ടറിയറ്റ് അംഗങ്ങളായ ടൂബി നോബിൾ, അനഘ് രാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ അൻസൽ, ആകാശ് രാജ്, റമീസ് ഫൈസൽ, രതിൻ സുരേഷ്, ഡെലൻ ലൂജി, ആസിഫ് സൈദ്, എം എസ് മിഥുൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പരീക്ഷാ നടത്തിപ്പിലെ അനാസ്ഥ അവസാനിപ്പിക്കുക, ഉത്തരവാദികളെ അറസ്‌റ്റ്‌ചെയ്യുക, നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.










0 comments